08:01am 11 November 2026
NEWS
ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടത്തിലെ നിര്‍മാണം
12/09/2025  05:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടത്തിലെ നിര്‍മാണം

ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടത്തിലെ നിര്‍മാണം പൂര്‍ത്തിയായ തൂണുകള്‍ക്ക് മുകളില്‍ പിയര്‍ ക്യാപ് സ്ഥാപിക്കുന്ന ജോലികള്‍തുടരുകയാണ്.  ഇന്ന് രാത്രി മുതല്‍ ഒരാഴ്ചത്തേക്ക് സിവില്‍ ലൈന്‍ റോഡിലാണ് രാത്രി 11 മണിമുതല്‍ രാവിലെ 6 മണി വരെ പിയര്‍ ക്യാപ് സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നത്. ആയതിനാല്‍ ഈ വഴിയിലൂടെ ഈ സമയത്ത്  ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. . പാലാരിവട്ടത്തുനിന്നും കാക്കനാടെക്കുള്ള വഴിയില്‍ ( പാടിവട്ടം ജംക്ഷന്‍ (ആക്‌സിസ് ബാങ്കിന് സമീപം) മുതല്‍   അസീസിയ വരെ ) ഒറ്റവരിയായിട്ടായിരിക്കും  ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് .ചെറിയ വാഹനങ്ങള്‍ക്ക് പൈപ്പ്ലൈന്‍ റോഡ് കയറി, കെന്നടിമുക്ക്, ദേശീയമുക്ക് വഴി എന്‍ ജി ഓ ക്വാര്‍ട്ടേഴ്സ് വരെ പോകാവുന്നതാണ്. അതുപോലെ പുതിയറോഡുവഴിയും സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലേക്ക് യാത്ര ചെയ്യാവുന്നതാണ്  .
ഭാരം കൂടിയ വാഹങ്ങള്‍ ഇടപ്പള്ളി പൂക്കാട്ടുപടി റോഡ് വഴി  സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ കയറാവുന്നതാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img